AlappuzhaLatest NewsKeralaNattuvarthaNews

അമിതവേഗം ചോദ്യംചെയ്തത് ഇഷ്ടപ്പെട്ടില്ല, വീട്ടുമുറ്റത്തെ ഷെഡിൽ വച്ചിരുന്ന ബൈക്ക് കത്തിച്ചു: പ്രതികൾ പിടിയിൽ

വെട്ടിയാർ പാലയ്ക്കാട്ടു പടീറ്റതിൽ വൈശാഖ് (ആദിത്യൻ 19), വെട്ടിയാര്‍ കിഴക്കേക്കര വീട്ടിൽ സംഗീത് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

മാവേലിക്കര: വീട്ടുമുറ്റത്തെ ഷെഡിൽ വച്ചിരുന്ന ബൈക്ക് കത്തിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. വെട്ടിയാർ പാലയ്ക്കാട്ടു പടീറ്റതിൽ വൈശാഖ് (ആദിത്യൻ 19), വെട്ടിയാര്‍ കിഴക്കേക്കര വീട്ടിൽ സംഗീത് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറത്തികാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

വെട്ടിയാർ സ്വദേശിയായ സുരേഷിന്‍റെ വീട്ടുമുറ്റത്തുള്ള ഷെഡ്ഡിൽ വച്ചിരുന്ന ബൈക്ക് കത്തിച്ച കേസിലാണ് അറസ്റ്റ്. നവംബർ 12-ന് പുലർച്ചെ രണ്ട് മണിയോടാണ് ബൈക്ക് കത്തിച്ചത്.

Read Also : ആളുകളെ വന്‍ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ കേരളം

വൈശാഖ് നവംബർ 11-ന് വെട്ടിയാറുള്ള ഒരു സൽകാരച്ചടങ്ങ് നടക്കുന്ന വീടിന് മുൻപില്‍ക്കൂടി അമിത വേഗതയിൽ ബൈക്ക് ഓടിച്ചതിനെ സുരേഷിന്‍റെ മകൻ ചോദ്യം ചെയ്തിരുന്നു. ഈ വൈരാഗ്യം കാരണം വൈശാഖ് സംഗീതുമായി ചേർന്ന് രാത്രിയിൽ സുരേഷിന്റെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് ബൈക്കും ഷെഡും കത്തിക്കുകയായിരുന്നു.

കുറത്തികാട് ഇൻസ്പെക്ടര്‍ പി കെ മോഹിത്, എസ് ഐ ബിജു, എ എസ് ഐ രജീന്ദ്രദാസ്, സീനിയര്‍ സിവിൽ പൊലീസ് ഓഫീസര്‍മാരായ ഷാജിമോൻ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button