ErnakulamLatest NewsKeralaNattuvarthaNews

20 കി​ലോ​യോ​ളം ക​ഞ്ചാ​വ് പിടികൂടിയ സംഭവം : രണ്ടുപേർ അറസ്റ്റിൽ

ക​ട​വൂ​ര്‍ നാ​ലാം ബ്ലോ​ക്ക് മ​ണി​പ്പാ​റ സ്വ​ദേ​ശി കീ​രം​പാ​റ അ​നൂ​പ് (30), ഞാ​റ​ക്കാ​ട് ക​ണ്ണം​കു​ള​ത്ത് ബി​ബി​ന്‍ (36) എ​ന്നി​വ​രെ​യാ​ണ് പോ​ത്താ​നി​ക്കാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

പോ​ത്താ​നി​ക്കാ​ട്: പു​ളി​ന്താ​നം ഷാ​പ്പും​പ​ടി​യി​ല്‍ വാ​ട​ക വീ​ട്ടി​ല്‍ നി​ന്നും 20 കി​ലോ​യോ​ളം ക​ഞ്ചാ​വ് പിടികൂടിയ സംഭവത്തിൽ രണ്ട് യു​വാ​ക്ക​ൾ പൊലീസ് പി​ടി​യി​ൽ. ക​ട​വൂ​ര്‍ നാ​ലാം ബ്ലോ​ക്ക് മ​ണി​പ്പാ​റ സ്വ​ദേ​ശി കീ​രം​പാ​റ അ​നൂ​പ് (30), ഞാ​റ​ക്കാ​ട് ക​ണ്ണം​കു​ള​ത്ത് ബി​ബി​ന്‍ (36) എ​ന്നി​വ​രെ​യാ​ണ് പോ​ത്താ​നി​ക്കാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ട്ടി​ല്‍ ആ​റു​കി​ലോ​ഗ്രാം വീ​തം ര​ണ്ടു​വ​ലി​യ പാ​ക്ക​റ്റി​ലും എ​ട്ടു​കി​ലോ​ഗ്രാം ചാ​ക്കി​ലു​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. 250 ഗ്രാം ​പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ഇ​വ​ര്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത്. ഇ​ടു​ക്കി​യി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ല്‍​കി​യ​തെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. ഒ​രു മാ​സം മു​മ്പാ​ണ് അ​നൂ​പ് പോ​ത്താ​നി​ക്കാ​ട് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്. ഒ​റ്റ​പ്പെ​ട്ട വീ​ടാ​യ​തി​നാ​ല്‍ പ​രി​സ​ര​വാ​സി​ക​ള്‍ ആ​രും ഇ​വി​ടേ​ക്ക് വ​രാ​റു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത് മ​റ​യാ​ക്കി​യാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ച്ച​വ​ടം.

Read Also : കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാർഗനിർദ്ദേശകം: എൻ ശങ്കരയ്യയ്ക്ക് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

പോ​ത്താ​നി​ക്കാ​ട് എ​സ്എ​ച്ച്ഒ കെ.​എ. ഷി​ബി​ന്‍, ക​ല്ലൂ​ര്‍​ക്കാ​ട് എ​സ്എ​ച്ച്ഒ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​സ്ഐ​മാ​രാ​യ റോ​ജി ജോ​ര്‍​ജ്, ദി​പു തോ​മ​സ്, എ​എ​സ്ഐ​മാ​രാ​യ മ​നോ​ജ്, പൗ​ലോ​സ്, സ​ല്‍​മ, സി​പി​ഒ​മാ​രാ​യ ദീ​പു‍, നി​യാ​സു​ദീ​ന്‍ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button