Latest NewsKeralaNews

ജോലി നഷ്ടപ്പെട്ടു, നാട്ടിലേക്ക് പോകാൻ തയ്യാറെടുത്ത പ്രവാസിയ്ക്ക് അപ്രതീക്ഷിത മരണം: വേദന പങ്കുവച്ച് അഷ്റഫ് താമരശേരി

മരണത്തിന്റെ വിളിയെത്തിയാല്‍ പോയല്ലെ പറ്റൂ.

അബുദാബി: ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ പ്രവാസിയെ തേടിയെത്തിയത് അപ്രതീക്ഷിത മരണം. പ്രവാസി സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് താമരശേരിയാണ് പ്രവാസിയുടെ മരണത്തെക്കുറിച്ച് പങ്കുവച്ചത്. നാട്ടിലേക്ക് പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി വരികെയാണ് മരണം വന്ന് കൂട്ടിക്കൊണ്ട് പോയതെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ ഇദ്ദേഹം പറയുന്നു.

അഷ്റഫ് താമരശേരി പങ്കുവച്ച കുറിപ്പ്  

കഴിഞ്ഞ ദിവസം 5 പ്രവാസി സഹോദരങ്ങളുടെ മൃതദേഹമാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ നാട്ടിലേക്ക് അയച്ചത്. ഇതില്‍ ഒരു സഹോദരന്റെ വിയോഗം സങ്കടകരമാണ്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇദ്ദേഹം. അവസാനമായി കമ്ബനിയില്‍ നിന്ന് ലഭിച്ച തുകയില്‍ നിന്നും അമ്മക്ക് വേണ്ടി പണം അയച്ചു നല്‍കിയിരുന്നു. നാട്ടിലേക്ക് പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി വരികെയാണ് മരണം വന്ന് കൂട്ടിക്കൊണ്ട് പോകുന്നത്.

read also: സംഭവ ദിവസം ഇറച്ചിയോ ചാരായമോ കഴിച്ചതിന് തെളിവില്ല: നടൻ കലാഭവൻ മണിയ്ക്ക് സംഭവിച്ചത്!! വെളിപ്പെടുത്തൽ

മരണത്തിന്റെ വിളിയെത്തിയാല്‍ പോയല്ലെ പറ്റൂ. നാട്ടിലേക്കുള്ള യാത്രക്ക് ഒരുങ്ങിയ സഹോദരൻ യാത്രയായത് മരണത്തിലേക്ക്. ഇത്രയേയുള്ളൂ നമ്മുടെയൊക്കെ കാര്യം. മരണം എപ്പോഴും വന്ന് വിളിക്കാം ഇറങ്ങി പോയേ പറ്റൂ. അത് എത്ര വലിയ ആളായാല്‍ പോലും. നമുക്ക് ലഭിച്ച ജീവിത കാലം പരമാവധി സന്തോഷത്തോടും സമാധാനത്തോടും കൂടി സുകൃതങ്ങള്‍ ചെയ്ത് മുന്നോട്ട് പോകാനുള്ള പരിശ്രമങ്ങളാണ് ചെയ്യേണ്ടത്. അതേ എപ്പോഴും ബാക്കിയുണ്ടാകൂ. അത് മാത്രമേ എവിടേയും ഉപകാരപ്പെടൂ…

നമ്മില്‍ നിന്നും വിടപറഞ്ഞു പോയ പ്രിയ സഹോദരങ്ങള്‍ക്ക് ദൈവം തമ്ബുരാൻ അനുഗ്രഹങ്ങള്‍ ചൊരിയു മാറാകട്ടെ അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ക്ഷമയും സഹനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ….

shortlink

Related Articles

Post Your Comments

Related Articles


Back to top button