കാസര്‍ഗോഡ്: കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കൊടങ്ക റോഡിലെ നിസാര്‍ – തസ്‌രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ് മരിച്ചത്.
Read Also : ദുരിതാശ്വാസ ഫണ്ട് തിരിമറി: വിധി സത്യസന്ധമല്ല, ലോകായുക്ത മുട്ടിലിഴയുന്നതാണ് കാണുന്നത്: പരാതിക്കാരൻ
കാസര്‍ഗോഡ് ഉപ്പള സോങ്കാലിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാര്‍ പിറകോട്ട് എടുത്തപ്പോൾ കുട്ടി കാറിനടിയിൽ പെട്ടു പോവുകയായിരുന്നു. നിസാര്‍ – തസ്‌രീഫ ദമ്പതികളുടെ ബന്ധുവാണ് കാറോടിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. കുഞ്ഞിനെ ഉടനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments