
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതല്ലെന്ന് ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ. മൊഴിയെടുക്കാനാണ് ഇഡി വിളിപ്പിച്ചതെന്നും ബാങ്കിൽ നടന്നത് തട്ടിപ്പല്ല ക്രമക്കേടാണെന്നും ഭാസുരാംഗൻ പറഞ്ഞു. എൽഡിഎഫിൽ തന്നെയുള്ള ഒരാളാണ് ആരോപണത്തിന് പിന്നിലെന്നും പേര് ഇപ്പോൾ പറയുന്നില്ലെന്നും ഭാസുരാംഗൻ കൂട്ടിച്ചേർത്തു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ, ഭാസുരാംഗന്റെ തിരുവനന്തപുരത്തെ വസതിയിൽ ഇഡി പരിശോധന നടത്തുകയും 40 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ ഭാസുരാംഗനെയും മകനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. ഇതിന് പിന്നാലെ, ഇഡി ഉദ്യോഗസ്ഥർ കണ്ടല ബാങ്കിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കുകയും ഭാസുരാംഗനെതിരായ നിർണായക തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് നോട്ടീസ് നൽകി തിങ്കളാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.
Post Your Comments