Latest NewsNattuvarthaNewsIndia

ഉ​ഡു​പ്പിയിൽ മാ​സ്ക് ധ​രി​ച്ചെ​ത്തി​യ അ​ജ്ഞാ​ത​ൻ യു​വ​തി​യെ​യും മൂ​ന്ന് മ​ക്ക​ളെ​യും കു​ത്തി​ക്കൊ​ന്നു

ഹ​സീ​ന (46), ഇ​വ​രു​ടെ 23, 21, 12 വ​യ​സു​ള്ള മ​ക്ക​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്

ഉ​ഡു​പ്പി: ക​ർ​ണാ​ട​ക​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ കു​ത്തി​ക്കൊ​ന്നു. ഹ​സീ​ന (46), ഇ​വ​രു​ടെ 23, 21, 12 വ​യ​സു​ള്ള മ​ക്ക​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രാ​ളെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഉ​ഡു​പ്പി ജി​ല്ല​യി​ലെ കെ​മ്മ​ണ്ണു​വി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. മാ​സ്ക് ധ​രി​ച്ചെ​ത്തി​യ അ​ജ്ഞാ​ത​നാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.‌

Read Also : ഇറോട്ടിക് സിനിമകൾ കാണുന്നതിൽ എന്താ തെറ്റ്? ഓപ്പൺ ആയിട്ട് ഡീൽ ചെയ്യുകയാണെങ്കിൽ പല പ്രശ്നങ്ങളും മാറും: സിദ്ധാർത്ഥ് ഭരതൻ

ഹ​സീ​ന​യു​ടെ ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഉ​ഡു​പ്പി എ​സ്പി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button