ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ശബരിമല നട ഇന്ന് വൈകുന്നേരം 5:00 മണിക്ക് തുറക്കും. ശബരിമല മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിയാണ് നട തുറന്ന് ദീപങ്ങൾ തെളിയിക്കുക. തുടർന്ന് മാളികപ്പുറം മേൽശാന്തി വി. ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിയിക്കുന്നതാണ്. നാളെയാണ് ആട്ട ചിത്തിര പൂജകൾ നടക്കുക.
ചിത്തിര ആട്ടവിശേഷത്തിന് ഒരു ദിവസം മാത്രമാണ് വിശേഷാൽ പൂജകൾ ശബരിമലയിൽ നടക്കുക. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് സന്നിധാനത്ത് ആട്ട തിരുനാൾ ആഘോഷിക്കുന്നത്. കവടിയാർ കൊട്ടാരത്തിൽ നിന്ന് എത്തിക്കുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് ആട്ടവിശേഷ ദിവസത്തെ പ്രധാന ചടങ്ങ്.
Also Read: മെസേജ് കണ്ടിട്ടും റിപ്ലേ തന്നില്ലെന്ന പരാതി ഒഴിവാക്കാം! ഇൻസ്റ്റഗ്രാമിലും ഈ ഫീച്ചർ എത്തുന്നു
വിശേഷാൽ പൂജകൾ പൂർത്തിയാക്കിയ ശേഷം നാളെ രാത്രി 10:00 മണിക്കാണ് നട അടയ്ക്കുന്നത്. തുടർന്ന് മണ്ഡലകാല ഉത്സവത്തിനായി ഈ മാസം 16ന് വൈകുന്നേരം വീണ്ടും ക്ഷേത്രനട തുറക്കും. തുടർന്ന് പുതിയ മേൽശാന്തിമാരുടെ അഭിഷേകം തന്ത്രിയുടെ കാർമികത്വത്തിൽ നടക്കുന്നതാണ്. വെർച്വൽ ബുക്കിംഗ് നടത്തിയവർക്ക് അന്നേദിവസം ദർശനത്തിന് എത്താവുന്നതാണ്.
Post Your Comments