MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

പൃഥ്വിരാജ് നായകനാകുന്ന ഹൈ വോൾട്ടേജ് മാസ് എന്റർടെയ്നർ ‘ഖലീഫ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: പോക്കിരിരാജ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ വൈശാഖും യുവതാരം പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ഖലീഫ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ‘പ്രതികാരം സ്വർണത്താൽ എഴുതപ്പെടും’ എന്ന ടാ​ഗ് ലൈനോടു കൂടി എത്തിയ പോസ്റ്ററിൽ പൃഥ്വിരാജിന്റെ പാതി മറഞ്ഞ ചിത്രമാണ് ഉള്ളത്.

‘പന്ത്രണ്ട് വർഷത്തിന് ശേഷം പൃഥ്വിയുമായി ഒന്നിക്കുന്നു. ഒരു ഹൈ വോൾട്ടേജ് മാസ് എന്റർടെയ്നർ. ഞങ്ങളുടെ ഖലീഫയെ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ശക്തമായ തിരക്കഥയുമായി എത്തിയ ജിനു വി എബ്രഹാമിന് നന്ദി,’ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വൈശാഖ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

റഷ്യയ്‌ക്കെതിരെ കനത്ത പോരാട്ടം നടത്തുന്ന യുക്രെയ്‌നെ പ്രശംസിച്ച് യുഎസും നാറ്റോയും

ദുബായ് പശ്ചാത്തലമായി ബിഗ് ബജറ്റ് ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻ, യൂട്ട്‌ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൈതി, മാസ്റ്റർ, ദസ്ര തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ പിന്നണിയിൽ സഹകരിച്ചിട്ടുള്ള സത്യൻ സൂര്യയാണ് ഛായാഗ്രഹണം ഒരുക്കുന്നത്, എഡിറ്റർ – ഷമീർ മുഹമ്മദ്, ആർട്ട് – ഷാജി നടുവിൽ, പിആർഒ – ശബരി

shortlink

Related Articles

Post Your Comments

Related Articles


Back to top button