ThiruvananthapuramKeralaNattuvarthaLatest NewsNews

‘പ്രകടനപത്രിക 2016ലേത്, ഇത് 2021ലെ സർക്കാർ’: അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതികരിച്ച് മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം: സപ്ലൈക്കോയില്‍ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതികരിച്ച് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ജനങ്ങള്‍ക്ക് പ്രയാസമാകാത്ത രീതിയിലായിരിക്കും സപ്ലൈക്കോ വഴി വിതരണംചെയ്യുന്ന 13 ഇന അവശ്യസാധനങ്ങളുടെ വിലവര്‍ധിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു. എത്ര ശതമാനം വില വര്‍ധിപ്പിക്കുമെന്ന കാര്യങ്ങളൊന്നും നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിൽ അവശ്യസാധനങ്ങളുടെ വില കൂട്ടാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അവശ്യസാധനങ്ങളുടെ വില കൂട്ടില്ലെന്നത് എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നില്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്, അത് 2016ലെ പ്രകടനപത്രികയായിരുന്നു എന്നും ഇത് 2021ല്‍ വന്ന പുതിയ സര്‍ക്കാരാണെന്നും മന്ത്രി മറുപടി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ചുവര്‍ഷവും ആ വാഗ്ദാനം കൃത്യമായി പാലിച്ചിരുന്നു എന്നും നികുതിയും വെള്ളക്കരവും വൈദ്യുതി നിരക്കും വര്‍ധിപ്പിക്കുന്നത് പോലെയല്ല ഈ വിലവര്‍ധനവെന്നും മന്ത്രി വ്യക്തമാക്കി.

നിശബ്ദ മേഖലകളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുത്: നിർദ്ദേശവുമായി മലിനീകരണ നിയന്ത്രണ ബോർഡ്

‘വിപണിയിലെ വില പിടിച്ചുനിര്‍ത്താന്‍ കഴിയണമെങ്കില്‍ സബ്‌സിഡിയായി അതിനെക്കാള്‍ വിലകുറച്ച് കൊടുക്കുന്ന കേന്ദ്രം ശക്തിപ്പെട്ട് നില്‍ക്കണം. ആ പ്രവര്‍ത്തനമാണ് കാലങ്ങളായി സപ്ലൈകോ നിര്‍വഹിക്കുന്നത്. ആ നിലയില്‍ സപ്ലൈകോ ഫലപ്രദമായി മുന്നോട്ടുപോകണമെങ്കില്‍ കാലോചിതമായ ചില പരിഷ്‌കരണം ആവശ്യമുണ്ട്. ജനങ്ങളുടെ തലയില്‍ ഭാരം അടിച്ചേല്‍പ്പിക്കാതെ, പ്രയാസമുണ്ടാകാത്ത തരത്തില്‍ ജനങ്ങള്‍ക്ക് എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഒരു കേന്ദ്രമായി സപ്ലൈകോയെ നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനെക്കുറിച്ച് ആലോചിക്കും,’മന്ത്രി മന്ത്രി ജിആര്‍ അനില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button