ഓയൂർ: ഓയൂരിൽ കഞ്ചാവുമായി നാല് യുവാക്കൾ പൊലീസ് പിടിയിൽ. കരിങ്ങന്നൂർ അഞ്ഞൂറ്റിനാലിൽ നജുൻ മൻസിലിൽ ജുനൈദ്(21), കരിങ്ങന്നൂർ ഏഴാം കുറ്റിയിൽ പറങ്കിമാംവിള വീട്ടിൽ ശ്രീജിത്ത്(22), മോട്ടോർകുന്ന് വാഴവിള വീട്ടിൽ ഷിനാസ്(18), അടുതല നടക്കൽ ചരുവിള പുത്തൻവീട്ടിൽ ബിബിൻ(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി പൊലീസ് ആണ് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് 57.75 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
Read Also : സർക്കാരിൻ്റേത് ക്രിമിനൽ പരാജയം: ഡൽഹിയിലെ വായുമലിനീകരണത്തിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രം
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കൊല്ലം റൂറൽ എസ്.പിയുടെ കോമ്പിങ്ങിന്റെ ഭാഗമായി പൂയപ്പള്ളി പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി മൂന്ന് യുവാക്കൾ ഓയൂർ ജങ്ഷനിലേക്ക് ബൈക്കിൽ വരുന്നതായി രഹസ്യവിവരം ലഭിച്ചു. ഇവരുടെ പക്കൽനിന്ന് 35 ഗ്രാം കഞ്ചാവും സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കഞ്ചാവ് എത്തിച്ചു കൊടുത്തത് അടുതല നടക്കൽ സ്വദേശി ബിബിനാണെന്ന് മനസ്സിലാക്കി. കസ്റ്റഡിയിലെടുത്ത ഒരാളുടെ മൊബൈൽ ഫോണിൽ നിന്ന് ബിബിന്റെ ഫോണിൽ വിളിച്ച് കുറച്ച് കഞ്ചാവുകൂടി ആവശ്യപ്പെടാൻ നിർദേശിച്ചു. വെളിനല്ലൂരിൽ ചരക്ക് എത്തിക്കാമെന്ന് പറഞ്ഞതിൻ പ്രകാരം വൈകീട്ട് ഏഴോടെ കഞ്ചാവുമായി വെളിനല്ലൂരിലെത്തിയ ബിബിനെ കൈയോടെ പിടികൂടുകയും ചെയ്തു. ഇയാളുടെ പക്കൽനിന്ന് 22.75 ഗ്രാം കഞ്ചാവും ബൈക്കും കസ്റ്റഡിയിലെടുത്തു.
പൂയപ്പള്ളി സി.ഐ ബിജു, എസ്.ഐമാരായ അഭിലാഷ്, ജയപ്രദീപ്, സജി ജോൺ, സി.പി.ഒമാരായ അനിൽകുമാർ മധു, അൻവർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments