Latest NewsNewsIndia

രാജ്യതലസ്ഥാനത്ത് മഴ: വർദ്ധിച്ചുവരുന്ന വായു മലിനീകരണത്തിന് നേരിയ ആശ്വാസം

എയർ ക്വാളിറ്റി ഇൻഡക്സ് ഇപ്പോഴും 421-ന് മുകളിലാണ് തുടരുന്നത്

വർദ്ധിച്ചുവരുന്ന വായു മലിനീകരണത്തിന് നേരിയ ആശ്വാസം എന്ന നിലയിൽ രാജ്യതലസ്ഥാനത്തും പരിസരപ്രദേശങ്ങളിലും മഴ. ഡൽഹി-നോയിഡ അതിർത്തിയിൽ മിതമായ മഴയാണ് ലഭിച്ചത്. ഇതിനെ തുടർന്ന് വായു മലിനീകരണ സൂചികയിൽ നേരിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്. നഗരത്തിലെ മലിനീകരണ സാഹചര്യം കുറയ്ക്കാൻ സർക്കാറിന്റെ നേതൃത്വത്തിൽ ‘കൃത്രിമ മഴ’ പെയ്യിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനു മുന്നോടിയായി തന്നെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും മഴ പെയ്യുന്ന കാഴ്ചയാണ് ദൃശ്യമായത്.

മഴ ലഭിച്ചതിനെ തുടർന്ന് കൃത്രിമ മഴ പെയ്യിക്കുന്ന നീക്കം ഉപേക്ഷിച്ചിട്ടുണ്ട്. വായു മലിനീകരണത്തിന് നേരിയ ആശ്വാസം ലഭിച്ചിട്ടുണ്ടെങ്കിലും, മലിനീകരണ തോത് ഇപ്പോഴും അപകടനിലയ്ക്ക് മുകളിൽ തന്നെയാണ്. എയർ ക്വാളിറ്റി ഇൻഡക്സ് ഇപ്പോഴും 421-ന് മുകളിലാണ് തുടരുന്നത്. ഡൽഹിയിൽ ശൈത്യകാലം ആരംഭിച്ചതും, അയൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതും മലിനീകരണത്തിന്റെ തോത് ഉയർത്തിയിട്ടുണ്ട്. നിലവിൽ, ഡൽഹിയിൽ നവംബർ 18 വരെ ശൈത്യകാല അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് ജനുവരി-ഫെബ്രുവരി മാസങ്ങളിലെ അവധി നവംബറിലേക്ക് മാറ്റിയത്.

Also Read: ഏകമകൻ മരിച്ച ദുഖം മറികടക്കാൻ പെൺകുട്ടിയെ ദത്തെടുത്തു, അക്രമ സ്വഭാവം കാരണം ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദമ്പതികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button