ന്യൂഡൽഹി: നിരോധനത്തെ ചോദ്യം ചെയ്ത് ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. പോപ്പുലർ ഫ്രണ്ട് ആദ്യം ഡൽഹി ഹൈക്കോടതിയെ ആണ് സമീപിക്കേണ്ടതെന്ന് സുപ്രീം കോടതി അറിയിച്ചു.
Read Also: അതീവ സുരക്ഷാ ജയിലിലെ ജീവനക്കാരെ ആക്രമിച്ച സംഭവം: കൊടി സുനിയുൾപ്പെടെ 10 പേർക്കെതിരെ കേസ്
നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണൽ ഉത്തരവിനെതിരെയായിരുന്നു പിഎഫ്‌ഐ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ വർഷമാണ് ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഹർജി നൽകിയിരുന്നത്.
ഡൽഹി കോടതിയിൽ ആണ് ഹർജി ആദ്യം സമീപിക്കേണ്ടതെന്നും അതിന് ശേഷം വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നാം കോടതി അറിയിച്ചു.
Post Your Comments