KeralaLatest NewsNews

പലസ്തീന്‍ അനുകൂല പരിപാടി സംഘടിപ്പിക്കാനൊരുങ്ങി സിപിഎം

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പലസ്തീന്‍ അനുകൂല പരിപാടി സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നവംബര്‍ 11 ന് കോഴിക്കോട് പരിപാടി നടക്കും. റാലി വിഭാവനം ചെയ്തത് വിശാല അര്‍ത്ഥത്തിലാണെന്നും ലീഗ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കെടുക്കാമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Read Also: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വെരിഫിക്കേഷൻ: തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി പോലീസ്

‘ആര്യാടന്‍ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോണ്‍ഗ്രസുകാരുണ്ട്, അവരെയും റാലിയിലേക്ക് ക്ഷണിക്കും. ലീഗിനെ ക്ഷണിക്കുന്നതില്‍ സിപിഎമ്മിന് ഒരു പ്രശ്‌നവുമില്ലായിരുന്നു. അവസരവാദ നിലപാടല്ല സിപിഎം സ്വീകരിച്ചത്. അഴകൊഴമ്പന്‍ നിലപാടുള്ള കോണ്‍ഗ്രസിനെ ഏക സിവില്‍ കോഡ് സമരത്തിലും പങ്കെടുപ്പിച്ചിരുന്നില്ല. കോണ്‍ഗ്രസ് വിലക്കാണ് ലീഗിന് തടസം. എന്താണ് കോണ്‍ഗ്രസ് നിലപാടെന്ന് അന്വേഷിച്ച് പുറത്തു പോകേണ്ട. ആര്യാടന്‍ ഷൗക്കത്തുമായി ബന്ധപ്പെട്ട വാര്‍ത്ത തന്നെ ഉദാഹരണമാണ്. ആര്യാടന്‍ ഷൗക്കത്തിനെ പോലെ വ്യത്യസ്ത നിലപാടുള്ള കോണ്‍ഗ്രസുകാര്‍ക്ക് സിപിഎം പരിപാടിയില്‍ പങ്കെടുക്കാം’, എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button