വിഴിഞ്ഞം: സഹപ്രവർത്തകർക്കൊപ്പം കുളിക്കാനിറങ്ങിയ തൊഴിലാളിക്ക് കുളത്തിൽ മുങ്ങി ദാരുണാന്ത്യം. പുന്നക്കുളം തോപ്പിൽ മേലെ ചരുവിള വീട്ടിൽ രാജേഷ്(41) ആണ് മരിച്ചത്.
Read Also : സുരേഷ് ഗോപിക്കും പ്രധാനമന്ത്രിക്കും എതിരായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ലേഖനം തള്ളി തൃശൂര്‍ അതിരൂപത
ഇന്നലെ വൈകുന്നേരം മൂന്നരയോടെ ഉച്ചക്കട മന്നോട്ട് കോണം കുളത്തിലായിരുന്നു അപകടം നടന്നത്. ആശാരിപ്പണിക്കാരനായ രാജേഷ് ജോലിക്കു ശേഷം സഹപ്രവർത്തകർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: മഞ്ചു. രേഷ്മാ, അഭിരാമി എന്നിവർ മക്കളാണ്.
Post Your Comments