Latest NewsCricketNewsIndiaSports

ലോകകപ്പിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി; സൂപ്പർതാരം പുറത്ത്

കൊൽക്കത്ത: പരാജയമില്ലാതെ തുടർച്ചയായി ഏഴ് വിജയം കരസ്ഥമാക്കി ലോകകപ്പ് ഫൈനലിലേക്ക് കടന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി ഓൾറൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യയുടെ പരിക്ക്. പാണ്ഡ്യയുടെ കണങ്കാലിനേറ്റ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. തുടർന്ന് ലോകകപ്പ് ക്രിക്കറ്റ് ടീമിൽ നിന്ന് താരത്തെ പുറത്താക്കിയതായി ഐ.സി.സിയുടെ സ്ഥിരീകരണം. പൂനെയിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിന്റെ ലിറ്റൺ ദാസിന്റെ സ്‌ട്രെയ്റ്റ് ഡ്രൈവ് തടയാൻ ശ്രമിക്കവെയാണ് താരത്തിന് പരിക്ക് പറ്റുന്നത്.

സ്വന്തം ബൗളിംഗിൽ ബൗണ്ടറി അടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിൽ ഹാർദിക്കിന്റെ ബാലൻസ് നഷ്ടപ്പെട്ടു വീഴുക ആയിരുന്നു. ശേഷം താരത്തെ ബാംഗ്ലൂരിൽ ഉള്ള ക്രിക്കറ്റ് അക്കാദമിയിലേക്ക് ചികിത്സക്കായി അയച്ചിരുന്നു. സെമി ഫൈനൽ ആകുമ്പോഴേക്ക് തിരിച്ച് വരാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, അതുണ്ടാകില്ലെന്ന് ഐ.സി.സി സ്ഥിരീകരിക്കുകയായിരുന്നു.

പാണ്ഡ്യയുടെ പകരക്കാരനായി സീമർ പ്രസീദ് കൃഷ്ണയെ ടൂർണമെന്റിന്റെ ഇവന്റ് ടെക്‌നിക്കൽ കമ്മിറ്റി അംഗീകരിച്ചു. നീണ്ട പരിക്കിന് ശേഷം തിരിച്ചുവരവ് നടത്തിയ 27 കാരനായ കൃഷ്ണ ഇന്ത്യക്കായി 17 ഏകദിനങ്ങൾ കളിക്കുകയും 29 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. പ്രസീദ് ടീമിലെത്തിയാലും അദ്ദേഹത്തിന് അവസരം കിട്ടാൻ സാധ്യത കുറവാണ്. ഒരു എക്സ്ട്രാ ബാറ്ററുടെയും എക്സ്ട്രാ ബോളറുടെയും കംപ്ലീറ്റ് പാക്കേജ് ആയ താരത്തിന്റെ അഭാവം ഇന്ത്യയെ അലട്ടിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button