പാലക്കാട്: കൊലപാതക കേസില്‍ പൊലീസ് തിരയുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടൂര്‍ക്കര സ്വദേശി കബീറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാരതപ്പുഴയില്‍നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. വ്യാഴാഴ്ചയാണ് മൂന്ന് പേര് തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ ഓങ്ങല്ലൂര്‍ സ്വദേശി അന്‍സാറിന് വെട്ടേറ്റത്. തൃത്താല കരിമ്പനക്കടവില്‍ ഭാരതപ്പുഴയോട് ചേര്‍ന്നുള്ള സ്ഥലത്തുവച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അന്‍സാര്‍ പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു. സുഹൃത്ത് മുസ്തഫയാണ് തന്നെ വെട്ടിയതെന്നായിരുന്നു ഇയാളുടെ മരണമൊഴി. മുസ്തഫയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ അന്‍സാറിനെ ആക്രമിച്ചത് തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് കബീറാണെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു.
ഇതോടെ കബീറിനായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments