Latest NewsKeralaNews

മലപ്പുറത്ത് മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി: അന്വേഷണം ആരംഭിച്ച് പൊലീസ്

മലപ്പുറം: മലപ്പുറത്ത് സുഹൃത്തുക്കളായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി. മലപ്പുറം മാറഞ്ചേരിയിലാണ് സംഭവം. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15), മുഹമ്മദ് നസൽ (15), ജഗനാഥൻ (15) എന്നിവരെയാണ് കാണാതായത്.

ബുധനാഴ്ച്ച വൈകുന്നേരം മുതലാണ് വിദ്യാർത്ഥികളെ കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. മാറഞ്ചേരി സര്‍ക്കാര്‍ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളാണ് മൂന്ന് പേരും. ഇവര്‍ ഒരേ ക്ലാസിലാണ് പഠിക്കുന്നത്. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികൾ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിൽ എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ അടക്കം ഉപയോഗിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button