നാദാപുരം: പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വയോധികന് ഒമ്പതു വർഷം കഠിനതടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നടുവണ്ണൂർ പഞ്ചായത്തിലെ തറോക്കണ്ടി ദാമോദരനെ(72)യാണ് കോടതി ശിക്ഷിച്ചത്. നാദാപുരം അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പോക്സോ കോടതി ജഡ്ജി എം. ശുഹൈബ് ആണ് ശിക്ഷ വിധിച്ചത്.
Read Also : പ്രതിദിനം 87 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ? സ്ത്രീകൾക്ക് മാത്രമായുള്ള എൽഐസിയുടെ ഈ പ്ലാനിനെക്കുറിച്ച് അറിയൂ
അതിജീവിതയായ പെൺകുട്ടികൾ പ്രതിയുടെ കടയിൽ പച്ചക്കറി വാങ്ങാൻ എത്തിയപ്പോൾ മകന്റെ വീട്ടിലേക്കു കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് കോടതി വിധി. പോക്സോ, പട്ടികജാതി/ വർഗ അതിക്രമം തടയൽ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
പേരാമ്പ്ര പൊലീസ് ചാർജ് ചെയ്ത കേസിൽ എ.എസ്.പി ടി.കെ. വിഷ്ണു പ്രദീപ്, ഡിവൈ.എസ്.പി വി.വി. ലതീഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ കേസിൽ ഹാജരായി.
Post Your Comments