സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ നിരവധി പ്ലാനുകൾ അവതരിപ്പിക്കുന്ന ഇൻഷുറൻസ് ഭീമനാണ് എൽഐസി. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ മുൻനിർത്തിയുള്ള പ്ലാനുകളും എൽഐസി അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ എൽഐസിയുടെ ഏറ്റവും മികച്ച പ്ലാനാണ് എൽഐസി ആധാർ ശില പ്ലാൻ. കാലാവധി കഴിയുമ്പോൾ ഗ്യാരണ്ടീഡ് റിട്ടേൺ ലഭിക്കുമെന്നതാണ് ഈ പ്ലാനിന്റെ പ്രധാന പ്രത്യേകത. ഓഹരി വിപണിയുമായി ബന്ധിപ്പിക്കാത്ത പരമ്പരാഗത പ്ലാൻ എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. പ്രതിദിനം വെറും 87 രൂപ മാത്രമാണ് നിക്ഷേപിക്കേണ്ടത്. കാലാവധി തീരുമ്പോൾ ഉപഭോക്താക്കൾക്ക് 11 ലക്ഷം രൂപ വരെ സമ്പാദിക്കാൻ കഴിയും.
8 വയസ് മുതൽ പ്രായമുള്ള പെൺകുട്ടികൾക്ക് ഈ പദ്ധതിയിൽ അംഗമാകാനാകും. പരമാവധി പ്രായം 55 വയസാണ്. പരമാവധി മെച്യൂരിറ്റി പ്രായം 70 വയസാണ്. ഏറ്റവും ചുരുങ്ങിയത് 10 വർഷം വരെയും, പരമാവധി 20 വർഷം വരെയുമാണ് പോളിസി കാലാവധി. കുറഞ്ഞത് 75,000 രൂപയെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്. പ്രതിമാസം, ത്രൈമാസം, അർദ്ധ വാർഷികം, വാർഷികം എന്നിങ്ങനെ വിവിധ രീതിയിൽ പ്രീമിയം അടയ്ക്കാവുന്നതാണ്. കാലാവധി തീരുന്നതിനു മുൻപ് പോളിസി ഉടമയ്ക്ക് അകാലത്തിൽ മരണം സംഭവിക്കുകയാണെങ്കിൽ അവകാശികൾക്ക് തുക ലഭിക്കുന്നതായിരിക്കും.
Also Read: പ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട പച്ചക്കറികള്‍…
Post Your Comments