Latest NewsNewsIndia

പെണ്‍കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു : പ്രതികൾ പിടിയിൽ

തയ്യല്‍കടയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി ബലമായി ലഹരി നല്‍കി ബോധം കെടുത്തുകയായിരുന്നു

ലഖ്നൗ : ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ 14കാരിയെ ബലമായി ലഹരി നല്‍കി ബോധം കെടുത്തി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. സല്‍മാന്‍, ആരിഫ്, സുബൈര്‍, റാഷിദ്, ആരിഫ് എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി രണ്ടിനാണ് കൊടും ക്രൂരത നടന്നത്. തയ്യല്‍കടയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി ബലമായി ലഹരി നല്‍കി ബോധം കെടുത്തുകയായിരുന്നു. കുട്ടി കയ്യില്‍ പച്ച കുത്തിയിരുന്നു. ഇത് ആസിഡ് ഉപയോഗിച്ച് കരിച്ച് കളഞ്ഞു.

പിന്നീട് ഒരു മുറിയില്‍ അടച്ചിട്ട് കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. വിവരം പുറത്തു പറഞ്ഞാല്‍ കുടുംബത്തെയടക്കം കൊന്നു കളയുമെന്ന് പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് പ്രതികള്‍ കുട്ടിയെ ഭോജ്പൂരിലേക്ക് കൊണ്ടുപോയി പൂട്ടിയിടുകയായിരുന്നു.

പെണ്‍കുട്ടി അവിടെ നിന്ന് സാഹസികമായി രക്ഷപ്പെട്ട് ബന്ധുവിന്റെ വീട്ടിലെത്തുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെയും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button