രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും, സ്വകാര്യമേഖലാ ബാങ്കുകളും വായ്പ പലിശ നിരക്ക് ഉടൻ വർദ്ധിപ്പിക്കാൻ സാധ്യത. നിലവിൽ, പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കും, പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയും കഴിഞ്ഞ ദിവസങ്ങളിൽ മാർജിനിൽ കോസ്റ്റ് (എംസിഎൽആർ) അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റു ബാങ്കുകളും നിരക്ക് വർദ്ധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ, എംസിഎൽആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുക കുത്തനെ ഉയരും.
വാഹന, വ്യക്തിഗത, ഭവന വായ്പകളെല്ലാം എംസിഎൽആറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ, ഇത്തരം വായ്പകൾ എടുത്തവർക്ക് ഇനി അധിക ചെലവ് ഉണ്ടാകും. കഴിഞ്ഞ മാസങ്ങളിലായി നടന്ന പണനയ അവലോകനയോഗത്തിൽ റിസർവ് ബാങ്ക് റിപ്പോ റേറ്റ് 6 തവണകളായി 2.5 ശതമാനം വരെ ഉയർത്തിയിരുന്നു. ഇക്കാലയളവിലും ബാങ്കുകൾ വായ്പ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെയാണ് വരും ദിവസങ്ങളിൽ നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ബാങ്കുകൾ എത്തുന്നത്. പുതുക്കിയ നിരക്കുകൾ അനുസരിച്ച്, ഐസിഐസിഐ ബാങ്കിന്റെ എംസിഎൽആർ 8.5 ശതമാനം മുതൽ 9 ശതമാനം വരെയാണ്.
Also Read: ത്രെഡ്സ് ഉപയോഗിക്കാതെ സക്കർബർക്ക്! പരിഹാസവുമായി ഇലോൺ മസ്ക് രംഗത്ത്
Post Your Comments