കൊച്ചി: എടുക്കാത്ത വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിന്റെ നോട്ടീസ്.. പെരുമ്പാവൂർ സ്വദേശികളായ ചിലർക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന അർബൻ സഹകരണ ബാങ്കില്‍നിന്നാണ് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. ഇതിനു പിന്നാലെ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഇ.എസ് രാജനും സെക്രട്ടറി രവികുമാറിനുമെതിരേയാണ് വായ്പാത്തട്ടിപ്പ് പരാതിയുമായി പ്രദേശവാസികള്‍ രംഗത്ത്.
താൻ 30 ലക്ഷം രൂപയുടെ കടക്കാരനാണെന്ന് അറിയുന്നത് നോട്ടീസ് ലഭിച്ചപ്പോഴാണെന്ന് പെരുമ്പാവൂർ സ്വദേശിയായ ലെനിൻ പറയുന്നു. അബ്ദുള്‍ അസീസ് എന്ന പട്ടിമറ്റം സ്വദേശിയുടെ വസ്തു ഈടുവെച്ച് 20 ലക്ഷം രൂപ വായ്പയെടുത്തെന്നാണ് നോട്ടീസിലുള്ളത്. എന്നാല്‍, അബ്ദുള്‍ അസീസ് എന്ന വ്യക്തിയെ തനിക്ക് പരിചയമില്ലെന്നും അറിയാത്ത ആളുടെ വസ്തുവെച്ചെങ്ങനെ വായ്പ എടുക്കുമെന്നും ലെനിൻ ചോദിക്കുന്നു.
നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനുശേഷം പെരുമ്പാവൂർ സഹകരണ സംഘത്തില്‍ നടന്ന ഹിയറിങ്ങിലാണ് ആദ്യമായി അബ്ദുള്‍ അസീസിനെ കാണുന്നതെന്ന് ലെനിൻ പറയുന്നു. താൻ ഒപ്പിടാതെ എങ്ങനെയാണ് ലോണ്‍ എടുത്തതെന്ന് ചോദിച്ചപ്പോള്‍ പ്രസിഡന്റ് ഇ.എസ് രാജനുമായുള്ള അഡ്ജസ്റ്റ്മെന്റ് ആണെന്നാണ് പറഞ്ഞത്. 2017 സമയത്ത് ബാങ്ക് പ്രസിഡന്റ് രാജനായിരുന്നു. കേസുമായി മുമ്ബോട്ട് പോകാൻതന്നെയാണ് തീരുമാനമെന്നും തനിക്ക് മാത്രമല്ല, നാട്ടിലെ പത്തിരുപത് ആള്‍ക്കാർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അതില്‍ ഒരു കോടി രൂപ വരെ വായ്പാ തിരിച്ചടവ് വന്നവരുമുണ്ടെന്നും ലെനിൻ പറയുന്നു.
Post Your Comments