AlappuzhaLatest NewsKeralaNattuvarthaNews

ത​ട്ടു​ക​ട​യി​ൽ ചായ കുടിക്കവെ അമിതവേ​ഗത്തിലെത്തിയ ബൈക്കിടിച്ച് ഗൃഹനാഥൻ മ​രി​ച്ചു

മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ൽ ക​ണ്ട​നാ​ട് വീ​ട്ടി​ൽ ക്ലീ​റ്റ​സ്(65) ആണ് മ​രി​ച്ചത്

മു​ഹ​മ്മ: അമിതവേ​ഗത്തിലെത്തിയ ബൈ​ക്കി​ടി​ച്ച് ഗൃഹനാഥൻ മ​രി​ച്ചു. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ൽ ക​ണ്ട​നാ​ട് വീ​ട്ടി​ൽ ക്ലീ​റ്റ​സ്(65) ആണ് മ​രി​ച്ചത്.

Read Also : നട്ടം തിരിഞ്ഞ് ജനം; വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർധിപ്പിക്കും? ജല വകുപ്പ് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ

ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കൃ​പാ​സ​ന​ത്തി​ലെ രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ക്ലീ​റ്റ​സ് സ​മീ​പ​ത്തെ ത​ട്ടു​ക​ട​യി​ൽ പു​ല​ർ​ച്ച ക​ട്ട​ൻ ചാ​യ കു​ടി​ക്കു​മ്പോ​ൾ അ​മി​ത വേ​ഗ​ത്തി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ക്ലീ​റ്റ​സി​നെ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം മുസ്ലീം ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ദുർബലപ്പെടുത്താൻ: കെ മുരളീധരൻ

ഭാ​ര്യ: ജെ​സി. മ​ക്ക​ൾ: ജി​ജോ, ജീ​ൻ​സി (ആ​രോ​ഗ്യ വ​കു​പ്പ്). മ​രു​മ​ക്ക​ൾ: ര​ജി​ത, അ​ഭി​ലാ​ഷ് (മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം). സം​സ്കാ​രം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button