പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ പാലാ പൊലീസ് മര്‍ദിച്ചതായി പരാതി. വളയന്‍ചിറങ്ങര കണിയാക്കപറമ്പില്‍ മധുവിന്റെ മകന്‍ കെ.എം. പാര്‍ഥിപനെയാണ്(17) മർദ്ദിച്ചത്.
29-ന് വാഹന പരിശോധനക്കിടെയാണ് പാലാ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചത്. പരാതിയെത്തുടര്‍ന്ന്, വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തി പാലാ പൊലീസ് കേസെടുത്തു.
Read Also : പ്രായപൂർത്തിയാവാത്ത കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം: യുവാവിന് 45 വർഷം കഠിനതടവും പിഴയും
നെല്ലിക്കുഴി ഇന്ദിര ഗാന്ധി പോളിടെക്‌നിക് കോളജിലെ മെക്കാനിക്കല്‍ വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ പാര്‍ഥിപന്‍ കൂട്ടുകാരനെ കാണാന്‍ കാറില്‍ പോകുമ്പോൾ വാഹന പരിശോധനയുടെ പേരില്‍ കസ്റ്റഡിയിലെടുത്ത് മർദിച്ചെന്നാണ് പരാതിയി. മയക്കുമരുന്ന് കൈവശമുണ്ടെന്ന കാരണം പറഞ്ഞ് കസ്റ്റഡിയിലെടുത്ത തന്നെ രണ്ട് പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് യുവാവ് പറയുന്നു.
അതേസമയം, കൈകാണിച്ചിട്ട് വാഹനം നിര്‍ത്താതെ പോയതിന് കേസെടുക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. മര്‍ദനം പൊലീസ് നിഷേധിച്ചു. യുവാവ് പാലായിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന്, ഇപ്പോള്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിശോധനയില്‍ ഇടുപ്പെല്ലിന് പൊട്ടല്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments