MalappuramNattuvarthaLatest NewsKeralaNews

അ​ഞ്ചു വ​യ​സുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം ക​ഠി​ന​ത​ട​വും പിഴയും

തു​വ്വൂ​ർ തെ​ക്കും​പു​റം കോ​ഴി​ശേ​രി റി​യാ​സി​നെ(37)​യാ​ണ് കോടതി ശിക്ഷിച്ചത്

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ഞ്ചു വ​യ​സുള്ള ബാ​ലി​ക​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് 25 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി. തു​വ്വൂ​ർ തെ​ക്കും​പു​റം കോ​ഴി​ശേ​രി റി​യാ​സി​നെ(37)​യാ​ണ് കോടതി ശിക്ഷിച്ചത്.

Read Also : ഇടിവിൽ നിന്ന് ഉയർത്തെഴുന്നേറ്റ് സ്വർണവില! അറിയാം ഇന്നത്തെ നിരക്കുകൾ

പെ​രി​ന്ത​ൽ​മ​ണ്ണ പോ​ക്സോ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ​സ്. സൂ​ര​ജ് ആണ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​ന്ന​ര വ​ർ​ഷം ക​ഠി​നത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2018-ൽ ​ക​രു​വാ​ര​കു​ണ്ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​ണ് കേ​സ്. മു​ൻ ക​രു​വാ​ര​കു​ണ്ട് സി.​ഐ ജ്യോ​തീ​ന്ദ്ര​കു​മാ​ർ, അ​ബ്ദു​ൽ മ​ജീ​ദ്, എ​സ്.​ഐ ര​തീ​ഷ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കുറ്റപത്രം സമർപ്പിച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button