Latest NewsKeralaNews

ബില്ലുകൾ കാലങ്ങളോളം പിടിച്ചുവെയ്ക്കുന്നത് ജനാധിപത്യ വിരുദ്ധം: ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്. നിയമസഭ പാസാക്കി സമർപ്പിക്കുന്ന ബില്ലകളിൽ ഒപ്പിടാൻ ഗവർണർക്ക് കഴിയുന്നില്ലെങ്കിൽ അവ തിരിച്ചയക്കുയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ബില്ലുകൾ കാലങ്ങളോളം പിടിച്ചുവെയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. എട്ടു ബില്ലുകളാണ് പിടിച്ചു വെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളം സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: രാജ്യത്ത് ഒരു മണിക്കൂറില്‍ 53 റോഡപകടങ്ങള്‍, 19 മരണം: അപകടങ്ങളില്‍ വില്ലനാകുന്നത് അമിത വേഗത

ഗവർണർക്ക് നിർദേശങ്ങൾ സന്ദേശമായി നിയമസഭക്ക് നൽകാം. നിയമസഭയുടെ അധികാരങ്ങളിൽ കടന്നുകയറാൻ ആർക്കും അധികാരമില്ല. പ്രശ്‌നം സർക്കാരും ഗവർണറും തമ്മിലല്ലെന്നും നിയമപരമാണെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

Read Also: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി, സന്ദേശം എത്തിയത് പൊലീസ് ആസ്ഥാനത്തേയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button