KeralaLatest NewsNews

ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്? : വിമർശിച്ച് ജോളി ചിറയത്ത്

സർക്കാരിന്റെ കേരളീയം ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിനെ വിമർശിച്ച് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. കേരളപ്പിറവിയോടു അനുബന്ധിച്ച് തിരുവനന്തപുരത്തു സംഘടിപ്പിച്ച പ്രത്യേക പരിപാടിയായ കേരളീയത്തിന്റെ ഉദ്ഘാടന വേദിയിൽ സ്ത്രീ സാന്നിധ്യം പേരിനുമാത്രം ആയെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനെ അനുകൂലിച്ചായിരുന്നു ജോളിയുടെ വിമർശനവും. ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’ എന്നായിരുന്നു ജോളി ചിറയത്തിന്റെ ചോദ്യം. കേരളീയത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അവരുടെ ചോദ്യം.

മോഹനാൽ, കമൽ ഹാസൻ, മമ്മൂട്ടി, ശോഭന തുടങ്ങിയ താരങ്ങൾ കേരളീയം ആഘോഷങ്ങളിൽ പങ്കാളി ആയിരുന്നു. മലയാളിയായതിൽ അഭിമാനിക്കുന്നുവെന്ന് കേരളീയം വേദിയിൽ മോഹൻലാൽ പറഞ്ഞു. ഇത് തന്റെ നഗരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തോളം പരിചിതമായ നഗരമില്ല. ഓരോ മുക്കും മൂലയും അറിയാമെന്നും മോഹൻലാൽ പറഞ്ഞു. അടുത്ത വർഷത്തെ കേരളീയം പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി മോഹൻലാൽ, കേരളീയം പരിപാടിയുടെ ബ്രാൻഡ് അംബാസഡർമാരായ കമൽഹാസൻ, മമ്മൂട്ടി, ശോഭന എന്നിവർക്കൊപ്പം സെൽഫിയും എടുത്തു.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം മലയാളത്തിന്‍റെ സ്വന്തം മമ്മൂട്ടിയും മോഹന്‍ലാലും വേദിയിലെത്തിയത് കാണികള്‍ക്ക് ആവേശം നിറക്കുന്ന കാഴ്ചയായിരുന്നു. ഉലകനായകന്‍ കമല്‍ഹാസനും നടി ശോഭനയും ഇരുവര്‍ക്കുമൊപ്പം വേദി പങ്കിട്ടിരുന്നു. കേരളീയത്തിന് ആശംസ അറിയിച്ച് സംസാരിക്കാന്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ക്ഷണിച്ചതോടെ സദസില്‍ നിന്ന് നിലക്കാത്ത കൈയ്യടി ഉയര്‍ന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ഇരുവരുടെയും സൗഹൃദം മലയാളികള്‍ പലവട്ടം നേരിട്ട് കണ്ടിട്ടുള്ളതാണ്. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ പോരടിക്കുമ്പോഴും താരങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഇന്നും ഒരു കോട്ടവും വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button