കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം പൊൻമള പള്ളിയാലിൽ തയ്യിൽതൊടി മുഹമ്മദ് സക്കറിയ (28), മലപ്പുറം പൊൻമള പള്ളിയാലിൽ കുറ്റിപ്പുറത്ത് രാഹുൽ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിളപ്പിൽശാല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : അഞ്ചു വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം കഠിനതടവും പിഴയും
ഇൻസ്റ്റാഗ്രാം വഴിയാണ് സക്കറിയ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന്, വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയുടെ നഗ്നദ്യശ്യങ്ങളുൾപ്പെടെ കൈക്കലാക്കുകയായിരുന്നു. എന്നാൽ, പ്രതി വിവാഹം കഴിഞ്ഞയാളാണെന്നു മനസിലാക്കിയ പെൺകുട്ടി ഒഴിഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിക്കു വഴങ്ങാതിരുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ ഇതിനിടെ സക്കറിയ സുഹൃത്ത് രാഹുലിനു കൈമാറി. രാഹുലും നിരന്തരം പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.
Read Also : മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഭീഷണി: പിന്നില്‍ 12കാരൻ, സംഭവിച്ചത്
തുടർന്ന്, പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. വിളപ്പിൽശാല പൊലീസ് പ്രതികളെ മലപ്പുറത്തുനിന്നും പിടികൂടുകയായിരുന്നു. സക്കറിയ നിരവധി പോക്സോ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.
Post Your Comments