കൊച്ചി: കളമശേരിയിൽ നടന്ന സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. നിലവില്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ് 20 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 16 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. അതില്‍ മൂന്ന് പേരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.
നാലുപേര്‍ വാര്‍ഡുകളിലുമാണ്. അതില്‍ പത്തുശതമാനം പൊള്ളലേറ്റ 14 വയസുള്ള കുട്ടിയെ ഇന്ന് ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. കളമശേരി ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരു രോഗിയെ സ്‌കിന്‍ ഗ്രാഫ്റ്റിങ്ങിനും നൂതന ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതർ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Post Your Comments