Latest NewsNattuvarthaNewsIndia

ദുർഗാപൂജക്കിടെ തിക്കും തിരക്കും: പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

പ്രസാദം വാങ്ങാൻ വരിനിൽക്കുമ്പോൾ കുട്ടി നിലത്തേക്ക് വീഴുകയായിരുന്നു

പട്ന: ദുർഗാ പൂജ പന്തലിൽ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഗോപാൽഗഞ്ച് ജില്ലയിലെ രാജാദൾ പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം. പ്രസാദം വാങ്ങാൻ വരിനിൽക്കുമ്പോൾ കുട്ടി നിലത്തേക്ക് വീഴുകയായിരുന്നു. തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനിടയിൽനിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു സ്ത്രീകളും തിരക്കിൽപെട്ട് ഞെരിഞ്ഞമർന്നു. ശ്വാസം മുട്ടിയ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.

Read Also : ഈ ഭക്ഷണക്രമം ക്യാൻസർ സാധ്യത 14 ശതമാനം കുറയ്ക്കുമെന്ന് പുതിയ പഠനം: റിപ്പോർട്ട് കാണാം

പരിക്കേറ്റവരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് 13 സ്ത്രീകൾക്കും ഒരു കുട്ടിക്കും പരിക്കേറ്റു. ഇവരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണാതീതമായ ആൾക്കൂട്ടമാണ് അപകടത്തിന് കാരണം. വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അധികൃതർ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button