ഡൽഹി: ഫോൺ ചോർത്തൽ കേസുമായി ബന്ധപ്പെട്ട് ആപ്പിളുമായി ജോർജ്ജ് സോറോസിന്റെ ബന്ധം ചൂണ്ടിക്കാണിച്ച് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ. നിരവധി പ്രതിപക്ഷ നേതാക്കൾക്ക് ചൊവ്വാഴ്ച തങ്ങളുടെ ഐഫോണുകൾ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നതായി ആപ്പിൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, തങ്ങളുടെ ഹാക്കിംഗ് അവകാശവാദങ്ങളെ പിന്തുണയ്ക്കാൻ പ്രതിപക്ഷ നേതാക്കൾ ഉദ്ധരിച്ച ‘ആക്സസ് നൗ’ നെറ്റ്വർക്ക് സോറോസാണ് ഫണ്ട് ചെയ്തതെന്ന് അമിത് മാളവ്യ പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര, കോൺഗ്രസ് നേതാക്കളായ പവൻ ഖേര, ശശി തരൂർ, സമാജ്വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്, ആം ആദ്മി പാർട്ടി (എഎപി) രാഘവ് ഛദ്ദ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്കാണ് ആപ്പിൾ അലേർട്ട് ലഭിച്ചത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം: സീതാറാം യെച്ചൂരി
ഇതിന് പിന്നാലെയാണ്, അമേരിക്കൻ ശതകോടീശ്വരനായ ജോർജ്ജ് സോറോസിന് സംഭവത്തിൽ ബന്ധമുള്ളതായി ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചത്. ‘ജോർജ് സോറോസിന്റെ ധനസഹായത്തോടെയുള്ള ‘ആക്സസ് നൗ’ എന്നതും പ്രതിപക്ഷ നേതാക്കൾക്ക് മാത്രം ലഭിച്ചതായി കരുതപ്പെടുന്ന ആപ്പിൾ നോട്ടിഫിക്കേഷനുകളും തമ്മിൽ ബന്ധിപ്പിക്കുന്ന രസകരമായ ത്രെഡ്. അതിനാൽ രാഹുൽ ഗാന്ധി എല്ലാം ഉപേക്ഷിച്ച് വാർത്താസമ്മേളനം നടത്താൻ തിടുക്കപ്പെട്ടതിൽ അതിശയിക്കാനില്ല. ദുഷിച്ച തന്ത്രം കാണുക,’ അമിത് മാളവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Post Your Comments