നമ്മുടെ രാജ്യത്തിന്റെ ഭൂതവും വർത്തമാനവും ഭാവിയും ഉൾക്കൊള്ളുന്ന ഒരു നഗരമാണ് ഡൽഹി. സാമ്രാജ്യങ്ങളുടെ ഉയർച്ചയുടെയും പതനത്തിന്റെയും ജീവിക്കുന്ന സാക്ഷ്യമായ ഡൽഹിയുടെ തെരുവുകൾ സ്വാദിഷ്ടമായ ചാറ്റുകൾ മുതൽ രുചികരമായ കബാബുകൾ വരെയുള്ള പാചക അനുഭവങ്ങളുടെ ഒരു കലവറയാണ്. പനീർ ടിക്കയുടെ വെണ്ണയും മണമുള്ള ബിരിയാണികളും ആസ്വദിക്കാൻ കഴിയുന്ന നഗരം.
ഡൽഹിയിലെ പരന്തെ വാലി ഗലി ഭക്ഷണപ്രിയരുടെ ഒരു തീർത്ഥാടന കേന്ദ്രമാണെന്നു വിശേഷിപ്പിക്കാം. അതായത് ഭക്ഷണപ്രിയരെ സംബന്ധിച്ചെടുത്തോളം ദില്ലിയിൽ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത സ്ഥലമാണ് പന്തെന്താ വാലി ഗലി. പ്രത്യേകിച്ച് പൊറോട്ട സ്നേഹികൾക്ക്.
ഫാഷൻ റെസ്റ്റോറന്റുകളും കഫേകളുമൊക്കെ ഇവിടെ ധാരാളമായുണ്ട്. വ്യത്യസ്തങ്ങളായ പല തരത്തിലുള്ള ഭക്ഷണങ്ങൾ ഇവിടെനിന്നും കഴിക്കാം സുഹൃത്തുക്കളുമൊത്ത് ഭക്ഷണമൊക്കെ ആസ്വദിച്ച് കഴിക്കാൻ പറ്റിയ ഒരു സ്ഥലമാണ് ഇവിടം.
Post Your Comments