PathanamthittaKeralaNattuvarthaLatest NewsNews

പാ​ല​ത്തി​ൽ നി​ന്നും ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കൂ​ട​ൽ സ്വ​ദേ​ശി സ​ന്ദീ​പ് (25) ആ​ണ് മ​രി​ച്ച​ത്

കോ​ഴ​ഞ്ചേ​രി: പ​മ്പാ​ന​ദി​ക്ക് കു​റു​കെ ആ​റാ​ട്ടു​പു​ഴ പാ​ല​ത്തി​ൽ നി​ന്നും ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൂ​ട​ൽ സ്വ​ദേ​ശി സ​ന്ദീ​പ് (25) ആ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് യു​വാ​വ് പാ​ല​ത്തി​ൽ നി​ന്നും ചാ​ടി​യ​ത്. പി​ന്നാ​ലെ നാ​ട്ടു​കാ​രും പൊ​ലീ​സും ഫ‍​യ​ർ​ഫോ​ഴ്സും തെ​ര​ച്ചി​ൽ തു​ട​ങ്ങുകയായിരുന്നു. ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ ഉ​ള്ള​ന്നൂ​ർ സ്വ​ദേ​ശി ശ്രീ​ജി​ത്തി​നാ​യു​ള്ള തെ​ര​ച്ചി​ൽ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്കൂ​ബാ ടീ​മും ആ​റ​ന്മു​ള പൊലീ​സും ചേ​ർ​ന്ന് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സ​ന്ദീ​പി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : തൃശ്ശൂരിൽ കനത്ത മഴയില്‍, വ്യാപക നാശം: ഇടിമിന്നലേറ്റ് ഗർഭിണിയായ പശു ചത്തു

മാ​ല​ക്ക​ര ക​ട​വി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ സ്കൂ​ട്ട​റി​നെ​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഉ​ള്ള​ന്നൂ​ർ സ്വ​ദേ​ശി ശ്രീ​ജി​ത്ത് വെ​ള്ള​ത്തി​ൽ ചാ​ടി​യെ​ന്ന് പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

സന്ദീപിന്റെ മൃതദേഹം കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി ആ​റ​ന്മു​ള സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ സി.​കെ. മ​നോ​ജ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button