Latest NewsKeralaNews

പരുമല പെരുന്നാള്‍, കളമശേരി സ്‌ഫോടന പശ്ചാത്തലത്തില്‍ പള്ളിയിലും സമീപ പ്രദേശത്തും കനത്ത സുരക്ഷ

ആലപ്പുഴ: പരുമല പള്ളി പെരുന്നാളിന് വന്‍ സുരക്ഷ. കഴിഞ്ഞ ദിവസം കളമശേരിയിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നിലവില്‍ പള്ളിയിലും പ്രദേശത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Read Also; കളമശ്ശേരി സ്ഫോടന കേസിൽ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ നോക്കുകയാണ് കേന്ദ്രമന്ത്രി: പി കെ കുഞ്ഞാലിക്കുട്ടി

ഇതേതുടര്‍ന്ന് പള്ളി മാനേജര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പള്ളി കബറിടത്തിലേക്ക് ബാഗുകള്‍, ലോഹനിര്‍മ്മിത ബോക്‌സുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, മൊബൈല്‍ ചാര്‍ജറുകള്‍ തുടങ്ങിയവ പ്രവേശിപ്പിക്കില്ലെന്നാണ് അറിയിപ്പ്.

മേല്‍പറഞ്ഞ വസ്തുക്കള്‍ തീര്‍ത്ഥാടകര്‍ വാഹനങ്ങളില്‍ തന്നെ സൂക്ഷിക്കണമെന്നും സംഘങ്ങളായി എത്തുന്നവര്‍ക്ക് സംഘാടകര്‍ ഫോണ്‍ നമ്പറും ഫോട്ടോയും അടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. പോലീസിന്റെയും അംഗീകൃത വോളന്റിയര്‍മാരുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button