ചെന്നൈ: തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് കനത്ത സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്റലിജന്‍സ് വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് അണ്ണാമലൈയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ മന്ത്രാലയം തീരുമാനിക്കുകയും അദ്ദേഹത്തിന് ഇസഡ് റാങ്ക് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. സംരക്ഷണത്തിനായി 33 കമാന്‍ഡോകളെ നിയോഗിച്ചിട്ടുണ്ട്.
Read Also: ആമസോൺ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിച്ചു, ജീവനക്കാരെ ഇ- മെയിൽ വഴി അറിയിക്കും
അണ്ണാമലൈക്ക് നേരത്തെ വൈ റാങ്ക് സുരക്ഷ നല്‍കിയിരുന്നു. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ കമാന്‍ഡോകളുടെ തമിഴ്നാട് യൂണിറ്റ് ബിജെപി മേധാവിക്ക് ഇനി സുരക്ഷയൊരുക്കും.
അണ്ണാമലൈയുടെ ജീവന് വലിയ ഭീഷണിയുള്ളതിനാല്‍ ഇസഡ് ലെവല്‍ സുരക്ഷ ഒരുക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കര്‍ണാടക കേഡറിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ അണ്ണാമലയ്ക്ക് കമ്യൂണിസ്റ്റ് ഭീകരരില്‍ നിന്നും തീവ്ര ഇസ്ലാമിസ്റ്റുകളില്‍ നിന്നും ഭീഷണി ഉണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അണ്ണാമലൈക്ക് വൈ റാങ്ക് സുരക്ഷ ലഭിച്ചത്. 2022 ഫെബ്രുവരിയില്‍ ചെന്നൈയിലെ ബിജെപി ആസ്ഥാനത്തിന് സമീപം പെട്രോള്‍ ബോംബുകള്‍ എറിഞ്ഞ സംഭവത്തിന് ശേഷമാണ് അദ്ദേഹത്തിന് സിആര്‍പിഎഫ് അധിക സുരക്ഷ ഏര്‍പ്പെടുത്തിയത്.
Post Your Comments