Latest NewsIndiaNews

ആൻഡ്രോയിഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: പുതിയ സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പുതിയ സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് ഇന്ത്യൻ ഗവൺമെന്റ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) ആണ് ഈ സുരക്ഷാ നിർദ്ദേശം നൽകിയത്.

ആക്രമണകാരികൾ നിങ്ങളുടെ ഫോണിൽ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാൻ സാധ്യതയുണ്ടെന്നും തന്ത്രപ്രധാനമായ വിവരങ്ങൾ പലതും ചൂഷണം ചെയ്യപ്പെടാൻ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആൻഡ്രോയ്ഡ് പതിപ്പുകളായ 12, 12L, 13 14 തുടങ്ങിയവയെല്ലാം സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്.

ഫ്രെയിംവർക്ക്, സിസ്റ്റം, എആർഎം ഘടകങ്ങൾ, മീഡിയടെക് ഘടകങ്ങൾ, ക്വാൽകോം ഘടകങ്ങൾ, ക്വാൽകോം ക്ലോസ് സോഴ്സ് ഘടകങ്ങൾ എന്നിവയ്ക്കുള്ളിൽ ഒന്നിലധികം കേടുപാടുകൾ ഉണ്ടെന്ന് CERT-ഇൻ ചൂണ്ടിക്കാട്ടുന്നത്. സാംസങ്, റിയൽമീ, വിവോ, ഷവോമി തുടങ്ങിയ ബ്രാൻഡുകൾ ഉപയോഗിക്കുന്നവരെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button