Latest NewsNewsTechnology

ഗൂഗിള്‍ പിക്‌സല്‍ അപ്ഡേറ്റ് ചെയ്യുക അല്ലെങ്കില്‍ ഉപയോഗം നിര്‍ത്തുക: കര്‍ശന നിര്‍ദേശം നല്‍കി യുഎസ്എ

വാഷിംഗ്ടണ്‍: ഗൂഗിള്‍ പിക്സല്‍ സ്മാര്‍ട്ട്ഫോണുകളില്‍ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതോടെ 10 ദിവസത്തിനകം ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ അപ്ഡേറ്റ് ചെയ്യാനും അതല്ലെങ്കില്‍ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കാനും അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. പിക്സല്‍ ഫോണുകളില്‍ ഗൂഗിള്‍ ഗുരുതരമായ സുരക്ഷാ പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ അടിയന്തര മുന്നറിയിപ്പ് എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: തനിക്കെതിരെ പരാതി നൽകാൻ സ്റ്റേഷനിലെത്തിയ ഭാര്യയെ പൊലീസുകാരനായ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി

CVE-2024-32896 എന്നാണ് ഗൂഗിളിന്റെ പിക്സര്‍ ഫോണുകളില്‍ കണ്ടെത്തിയിരിക്കുന്ന സുരക്ഷാ വീഴ്ചയ്ക്ക് പേരിട്ടിരിക്കുന്നത്. ഈ പിഴവ് മുതലെടുത്ത് ഇതിനകം ചില ഹാക്കര്‍മാര്‍ ഫോണുകളില്‍ പിടിമുറുക്കിയിരിക്കാം എന്നാണ് ഗൂഗിള്‍ തന്നെ പറയുന്നത്. പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകാതിരിക്കാനാണ് പിക്സര്‍ ഫോണുകള്‍ അപ്ഡേറ്റ് ചെയ്യാനോ ഉപയോഗം നിര്‍ത്താനോ നിര്‍ദേശിച്ചിരിക്കുന്നത്. അമേരിക്കയിലെ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ സെക്യൂരിറ്റി ഏജന്‍സി ഇത് സംബന്ധിച്ച് എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കി. വലിയ സുരക്ഷാ വീഴ്ച ഗൂഗിളിന്റെ പിക്സര്‍ ഫോണുകളില്‍ കണ്ടെത്തിയതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല, എല്ലാവരും വേണ്ട നടപടികള്‍ സ്വീകരിക്കണം എന്ന് നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button