Latest NewsNattuvarthaNewsIndia

ഗ്രാ​മീ​ണ കാ​യി​ക​മേ​ള​യ്ക്കി​ടെ ട്രാ​ക്ട​റി​ന​ടി​യി​ൽ വീ​ണ് യു​വാ​വിന് ദാരുണാന്ത്യം

സു​ഖ്മ​ൻ​ദീ​പ് സിം​ഗ്(29) ആ​ണ് മ​രി​ച്ച​ത്

അ​മൃ​ത്സ​ർ: ഗ്രാ​മീ​ണ കാ​യി​ക​മേ​ള​യ്ക്കി​ടെ ട്രാ​ക്ട​റി​ന്‍റെ അ​ടി​യി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. സു​ഖ്മ​ൻ​ദീ​പ് സിം​ഗ്(29) ആ​ണ് മ​രി​ച്ച​ത്.

Read Also : ഊർജ്ജ വിതരണ രംഗത്ത് പ്രവർത്തനം വിപുലീകരിക്കാൻ അദാനി ഗ്രൂപ്പ്! ലക്ഷ്യമിടുന്നത് കോടികളുടെ ധനസമാഹരണം

പ​ഞ്ചാ​ബി​ൽ ഗു​രു​ദാ​സ്പൂ​രി​ലെ ഫ​ത്തേ​ഗ​ഡ് ചു​രി​യ​ൻ മ​ണ്ഡ​ല​ത്തി​ന് കീ​ഴി​ലു​ള്ള സ​ർ​ചൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കാ​യി​ക മേ​ള​യി​ൽ ട്രാ​ക്ട​ർ കൊ​ണ്ട് സു​ഖ്മാ​ൻ​ദീ​പി​ന്‍റെ അ​ഭ്യാ​സ പ്ര​ക​ട​ന​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ സു​ഖ്മ​ൻ​ദീ​പ് ട​യ​റു​ക​ളി​ലൊ​ന്നി​ൽ ച​വി​ട്ടി ട്രാ​ക്ട​റി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ തെ​ന്നി നി​ല​ത്ത് വീ​ഴുകയും, ഇ​തി​നി​ടെ ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ട്രാ​ക്ട​ർ ക​യ​റി​യി​റ​ങ്ങു​ക​യുമാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ഖ്മ​ൻ​ദീ​പി​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button