KeralaLatest NewsNews

കളമശ്ശേരി സ്‌ഫോടനം: ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് നിർദ്ദേശം

കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പടർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം പങ്കു വെക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. കളമശ്ശേരിയിലെ സ്‌ഫോടനത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിലാണെന്നും മന്ത്രിമാർ അറിയിച്ചു.

Read Also: കളമശ്ശേരി സ്‌ഫോടനം സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ പരാജയത്തിൽ നിന്നും ഉണ്ടായത്: വിമർശനവുമായി സന്ദീപ് വചസ്പതി

മന്ത്രിമാരായ വി എൻ വാസവൻ, ആന്റണി രാജു, കെ രാജൻ തുടങ്ങിയവർ കളമശ്ശേരി സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലും ഇവർ സന്ദർശനം നടത്തി. പരിക്കേറ്റവർക്ക് മതിയായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രിമാർ വ്യക്തമാക്കി. കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ദ ഡോക്ടർമാരുടെ സംഘം കൂടി ഉടനെ എത്തിച്ചരുമെന്നും മന്ത്രിമാർ വിശദീകരിച്ചു.

അതേസമയം, കളമശ്ശേരിയിലെ പൊട്ടിത്തെറിയിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സയൊരുക്കാൻ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകി. ആശുപത്രികൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. 35 പേരാണ് നിലവിൽ ചികിത്സ തേടിയിട്ടുള്ളത്. ഏഴ് പേർ ഐസിയുവിലാണെന്നും മന്ത്രി പറഞ്ഞു.

അവധിയിലുള്ള മുഴുവൻ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി. കളമശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അധിക സൗകര്യങ്ങളൊരുക്കാനും നിർദേശം നൽകി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാൻ നിർദേശം നൽകിയതായി വീണാ ജോർജ് അറിയിച്ചു.

Read Also: യു​വാ​വ് കി​ണ​റ്റി​നു​ള്ളി​ല്‍ മരിച്ച നിലയിൽ: മൃ​ത​ദേ​ഹ​ത്തി​നു മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button