കൊച്ചി: കളമശ്ശേരിയിൽ ഉണ്ടായ സ്‌ഫോടനം സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ പരാജയത്തിൽ നിന്നും ഉണ്ടായതാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. രാഷ്ട്രീയ നേതൃത്തിന്റെ കൂച്ച് വിലങ്ങാണ് ആഭ്യന്തര വകുപ്പിന്റെ പരാജയത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഭരണാധികാരികൾ ഭീകരവാദികളുടെ സംരക്ഷകർ ആകുമ്പോൾ ഉദ്യോഗസ്ഥർ നിസഹായരാകുന്നത് സ്വാഭാവികമാണ്. അധികാരത്തിന് വേണ്ടി ഹമാസിനെ പോലും വെള്ള പൂശുന്ന ഇടത് വലത് നേതാക്കന്മാർ ഈ സംഭവത്തിന്റെ ഉത്തവാദിത്വം ഏറ്റെടുക്കണം. അബ്ദുൾ നാസർ മദനിയുടെയും തടിയന്റവിടെ നസീറിന്റെയും ഒക്കെ വിഹാര മേഖലയായിരുന്ന പഴയ കളമശ്ശേരിയെ ആരും മറന്നിട്ടില്ല. ഐഎസ്‌ഐഎസിന്റെ ബി ടീമിനെ പോലെ പ്രവർത്തിക്കുന്ന സിപിഎമ്മും കോൺഗ്രസും തരാതരം പോലെ നടത്തിയ താലോലിയ്ക്കലാണ് ജനങ്ങളുടെ ജീവന് ഭീഷണിയായി തീർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാൻ സാധ്യമല്ല. കേരളം ഭീകരവാദികളുടെ ഒളിയിടമായി മാറിയിട്ട് കുറേ കാലമായി. രാജ്യത്തെ മറ്റൊരിടത്തും കിട്ടാത്ത സംരക്ഷണവും മാന്യതയും ഭീകരന്മാർക്ക് കേരളത്തിൽ കിട്ടുന്നതാണ് ഇതിന് കാരണം. ഇടത് വലത് മുന്നണികൾ മത്സരിച്ചാണ് ഇത് ചെയ്യുന്നത്. ഇതിന്റെ പരിണിത ഫലമാണ് കളമശ്ശേരിയിൽ ഇന്ന് കണ്ടത്. പലസ്തീനിലെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ഡൽഹിയ്ക്ക് പോയിരിക്കുന്ന മുഖ്യമന്ത്രി സ്വന്തം ജനങ്ങളുടെ കാര്യം വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. പലസ്തീൻ പ്രശ്‌നം പരിഹരിച്ചു കഴിയുമ്പോഴെങ്കിലും കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹത്തിന് സന്മനസ് ഉണ്ടാകുമെന്ന് കരുതാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments