വെള്ളറട: കത്തിപ്പാറ ചങ്കിലിയില്‍ കിണറ്റിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോവിലൂര്‍ സ്വദേശി ഷൈജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ചങ്കിലിയിലെ പഞ്ചായത്ത് വക കിണറ്റിനുള്ളില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. കിണറ്റില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്, നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നെയ്യാര്‍ ഡാം ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. വെള്ളറട പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അവിവാഹിതനായ ഷൈജു ഒറ്റയ്ക്കാണ് താമസം. ഇയാള്‍ നിര്‍മാണ തൊഴിലാളിയാണ്.
Post Your Comments