ആക്ഷൻ ഹീറോ ബിജുവിൽ ഒരു ചെറിയ റോളിലൂടെ തന്നെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടിയാണ് അഡ്വ. മഞ്ജുവാണി. സുരേഷ് ഗോപി വിഷയത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ അവരുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. പത്ര പ്രവർത്തകയുടെ തോളത്തു ഒരു മകളോടെന്ന പോലെ കൈവെച്ചാൽ ആഭാസമാണെങ്കിൽ, കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തിൽ അച്ഛൻ മകളെ സ്നേഹത്തോടെ സ്പർശിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ എന്നവർ കുറിച്ചു.
അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
സങ്കടകരം. കഷ്ടം.
മനസ്സിൽ പുഴുവരിച്ചു് വൃണം പൊട്ടിയൊലിക്കുന്നവർക്കും കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കും ഇവിടെ ആഭാസം കാണാൻ കഴിഞ്ഞേക്കും.
ദുഃഖം തോന്നുന്നു. ഈ മനുഷ്യൻ എന്താണെന്ന് നിങ്ങൾക്കും അറിയാം. മീഡിയ വൺ ചാനൽ പത്ര പ്രവർത്തകയുടെ തോളത്തു ഒരു മകളോടെന്ന പോലെ കൈവെച്ചാൽ ആഭാസമാണെങ്കിൽ, കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തിൽ അച്ഛൻ മകളെ സ്നേഹത്തോടെ സ്പർശിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ.
രാഷ്ട്രീയക്കാർ രാഷ്ട്രീയം കളിക്കുന്നത് മനസ്സിലാക്കാം. പത്രപ്രവർത്തക യൂണിയന് രാഷ്ട്രീയമുണ്ടോ? എന്താണവരുടെ രാഷ്ട്രീയം? മീഡിയ വൺ രാഷ്ട്രീയമാണോ അതോ ചാനൽ ആണോ? വെറും രാഷ്ട്രീയ ദാരിദ്ര്യം.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. സി. ദത്തൻ അന്ന് ഇക്കൂട്ടരോട് പറഞ്ഞതേ എനിക്കും ഇപ്പൊ പറയാനുള്ളൂ.
Post Your Comments