കൊച്ചി: ഇടപ്പള്ളിയിലെ സ്വകാര്യ കമ്പനിയില്‍ നിന്ന് 16 കിലോ ചെമ്പ് കമ്പി മോഷ്ടിച്ചെന്ന പരാതിയില്‍ മൂന്ന് യുവതികള്‍ അറസ്റ്റിൽ. വയനാട് എ.കെ.ജി സ്വദേശിനികളായ മണിക്കുന്ന് മാരിമുത്തുവിന്റെ ഭാര്യ ബേബി (28), കാളിമുത്തുവിന്റെ ഭാര്യ കാളിയമ്മ (26), കേശവന്റെ ഭാര്യ ബേബി (22) എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കെതിരെ എളമക്കര, ഇടപ്പള്ളി, എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനുകളിലായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.
Post Your Comments