KeralaLatest NewsIndia

‘അച്ഛനേക്കാൾ പ്രായമുള്ള ഗുരുനാഥനെ ചെരുപ്പുനക്കി എന്ന് വിളിക്കാം, തിരികെ തെണ്ടി എന്ന് വിളിച്ചത് ദഹിക്കുന്നില്ല’- സന്ദീപ്

പാഠപുസ്തകങ്ങളിൽ ഭാരത് എന്ന വാക്ക് ഉപയോഗിക്കുന്നതിന്റെ കാരണങ്ങൾ വിശദീകരിച്ച എന്‍സിഇആര്‍ടി സമിതി അധ്യക്ഷൻ സിഐ ഐസക്കിനെ ചർച്ചക്കിടയിൽ ചെരുപ്പ് നക്കി എന്ന് വിളിച്ചതിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. അച്ഛനേക്കാൾ പ്രായമുള്ള ഗുരുനാഥനെ ചെരുപ്പുനക്കി എന്ന് വിളിക്കാം. തിരികെ തെണ്ടി എന്ന് വിളിച്ചത് ദഹിക്കുന്നില്ല പോലും എന്നദ്ദേഹം കുറ്റപ്പെടുത്തി.

പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സാമൂഹികപാഠപുസ്തകങ്ങളില്‍ സമൂലമാറ്റം ലക്ഷ്യ വച്ചാണ് സിഐ ഐസക് അധ്യക്ഷനായ ഏഴംഗസമിതിയെ എന്‍സിഇആര്‍ടി നിയോഗിച്ചത്. പാഠഭാഗങ്ങളിലെ മാറ്റം അടക്കം സമിതി നല്‍കിയ മൂന്ന് ശുപാര്‍ശകളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കുകയെന്നതാണ് പ്രധാനം. ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയെന്ന വാക്ക് ഉപയോഗിച്ചതെന്നും അതിന് മുന്‍പ് തന്നെ ഭാരത് എന്ന പ്രയോഗം നിലവിലുണ്ടെന്നും സമിതി പറയുന്നു.

ഏഴംഗ ഉന്നതതല സമിതി ഏകകണ്ഠമായാണ് ശുപാര്‍ശ നല്‍കിയത്. ചരിത്രപഠനത്തിലും സമിതി മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുരാതന ഇന്ത്യന്‍ ചരിത്രത്തിന് പകരം ക്ലാസിക്കല്‍ ചരിത്രം എന്ന പേര് നല്‍കും. പഴയ രാജാക്കന്മാരുടെ ചരിത്രം കൂടുതലായി ഉള്‍പ്പെടുത്തണം. മാര്‍ത്താണ്ഡവര്‍മ്മയടക്കമുള്ള രാജാക്കന്മാരുടെ യുദ്ധവിജയങ്ങള്‍ പഠനഭാഗമാക്കണം. ഇന്ത്യയുടെ പരാജയങ്ങള്‍ മാത്രമാണ് നിലവില്‍ പഠിപ്പിക്കുന്നതെന്നും പല രാജാക്കന്‍മാരും മുഗളര്‍ക്ക് മേല്‍ നേടിയ വിജയം പകരം പരാമര്‍ശിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

സന്ദീപ് വാചസ്പതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

അച്ഛനേക്കാൾ പ്രായമുള്ള ഗുരുനാഥനെ ചെരുപ്പുനക്കി എന്ന് വിളിക്കാം. തിരികെ തെണ്ടി എന്ന് വിളിച്ചത് ദഹിക്കുന്നില്ല
പോലും.
ചില ക്യാപ്സൂളുകൾ പറയാം.
“Give Respect and Take Respect.”
“ശഠനോട് ശാഠ്യം.”
“കണ്ടൻ തടിക്ക് ബദൽ മുണ്ടൻ തടി.”
“Tit for Tat.”
“തെറിക്ക് ഉത്തരം മുറിപ്പത്തൽ”
“വാമൊഴി വഴക്കം.”
“ചുണ്ടയ്ക്കാ കൊടുത്ത് വഴുതനങ്ങ വാങ്ങുക.”
ഇവയിൽ നിന്ന് ഏതെങ്കിലും ഒരെണ്ണം പരീക്ഷിക്കുക. എന്നിട്ടും കുറവില്ലെങ്കിൽ “കൊടുത്താൽ കൊല്ലത്ത് നിന്ന് മാത്രമല്ല ചാനലിൽ നിന്നും കിട്ടും” എന്ന് ആശ്വസിക്കുക.
………….
NB: വേറെ അഭിനന്ദന കാർഡ് ചെയ്യാൻ സമയം ഇല്ലാത്തതിനാൽ സിഎംഎസ് കോളേജ് ചെയ്ത കാർഡ് ഉപയോഗിക്കുന്നു.
#StandWithCIIssac

shortlink

Related Articles

Post Your Comments

Related Articles


Back to top button