ErnakulamNattuvarthaLatest NewsKeralaNews

ഭൂ​മി ത​രം​മാ​റ്റം,കോ​ട​തി ഉ​ത്ത​ര​വ​ട​ക്കം വ്യാ​ജരേ​ഖ​യു​ണ്ടാ​ക്കി​:വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് അ​ഭി​ഭാ​ഷ​ക അ​റ​സ്റ്റി​ൽ

പാ​ർ​വ​തി എ​സ്.​കൃ​ഷ്ണ​നെ​യാ​ണ് വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്ത​ത്

മ​ട്ടാ​ഞ്ചേ​രി: ഭൂ​മി ത​രം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി ഉ​ത്ത​ര​വ​ട​ക്കം വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി​യ​ സംഭവത്തിൽ അ​ഭി​ഭാ​ഷ​ക​ അറസ്റ്റിൽ. പാ​ർ​വ​തി എ​സ്.​കൃ​ഷ്ണ​നെ​യാ​ണ് വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഫോ​ർ​ട്ടു​കൊ​ച്ചി പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ‘അച്ഛനേക്കാൾ പ്രായമുള്ള ഗുരുനാഥനെ ചെരുപ്പുനക്കി എന്ന് വിളിക്കാം, തിരികെ തെണ്ടി എന്ന് വിളിച്ചത് ദഹിക്കുന്നില്ല’- സന്ദീപ്

പാ​ലാ​രി​വ​ട്ടം സെ​ന്‍റ് മാ​ർ​ട്ടി​ൻ റോ​ഡി​ൽ പാ​പ്പാ​ളി​പ​റ​മ്പ് വീ​ട്ടി​ൽ പി.​എ ജൂ​ഡ്സ​ൺ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അഭിഭാഷകയെ അ​റ​സ്റ്റ് ചെയ്തത്. ഇ​യാ​ളു​ടെ പു​ണി​ത്തു​റ വി​ല്ലേ​ജ് 11.30 സെ​ന്‍റ് സ്ഥ​ലം, നി​ലം എ​ന്ന​ത് മാ​റ്റി പു​ര​യി​ട​മാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് 2021 ഒ​ക്ടോ​ബ​റി​ൽ 40000 രൂ​പ കൈ​പ്പ​റ്റു​ക​യും മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും ത​രം മാ​റ്റാ​തെ ഫോ​ർ​ട്ടു​കൊ​ച്ചി ആ​ർ​ഡി​ഒ​യു​ടെ കൈ​യ്യൊ​പ്പോ​ടു ​കൂ​ടി​യ ശി​പാ​ർ​ശ ക​ത്ത്, നോ​ട്ടീ​സ്, ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് എ​ന്നി​വ പ​രാ​തി​ക്കാ​ര​ന് ന​ൽ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് തു​ട​ർ ന​ട​പ​ടി​ക​ളി​ൽ ഇ​ത് വ്യാ​ജ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന്, ജൂ​ഡ്സ​ൺ ഫോ​ർ​ട്ടു​കൊ​ച്ചി പൊ​ലീ​സി​ന് പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് അ​റ​സ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button