കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ നടത്തിയ ഹമാസ് അനുകൂല റാലിക്കിടെ മേല്‍പ്പാലത്തില്‍ പലസ്തീന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്. എം.എസ്.സബീര്‍ അലി, അബുത്തഗീര്‍ എം.ജെ.കെ, റഫീഖ് എന്നിവര്‍ക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേരല്‍, അന്യായമായി തടഞ്ഞു നിര്‍ത്തല്‍, പൊതുശല്യം ഉണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read Also: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി നാടുകടത്തി
വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധറാലി സംഘടിപ്പിച്ചത്. മനുഷ്യാവകാശ സംരക്ഷണമാണ് തങ്ങള്‍ നടത്തുന്നത് എന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു റാലി. കേന്ദ്ര സര്‍ക്കാര്‍ ഇസ്രായേലിനെ പിന്തുണയ്ക്കരുതെന്നും, പലസ്തീനെ പിന്തുണയ്ക്കണമെന്നും പ്രതിഷേധക്കാര്‍ റാലിക്കിടെ മുദ്രാവാക്യം മുഴക്കി.
പ്രതിഷേധ പ്രകടനത്തിനിടെ ജമാഅത്ത് ഉലമ ഉപാധ്യക്ഷന്‍ മൗലവി ഇലിയാസ് റിയാജി ഇന്ത്യയെ ഭീകര രാഷ്ട്രം എന്ന് വിശേഷിപ്പിച്ചതും വലിയ വിവാദത്തിന് കാരണമായി. ലോകത്ത് രണ്ട് തീവ്രവാദ രാഷ്ട്രങ്ങള്‍ മാത്രമാണ് ഉള്ളതെന്നും, ആദ്യത്തേത് ഇസ്രായേലും രണ്ടാമത്തേത് നമ്മള്‍ ജീവിക്കുന്ന രാജ്യവുമാണെന്നായിരുന്നു ഇലിയാസ് റിയാജിയുടെ വാദം.
Post Your Comments