KozhikodeKeralaJobs & VacanciesNattuvarthaLatest NewsNewsCareerEducation & Career

എയർപോർട്ടില്‍ സെക്യുരിറ്റിയായി ജോലി ചെയ്യാന്‍ അവസരം, നിരവധി ഒഴിവുകൾ: വിശദവിവരങ്ങൾ

കോഴിക്കോട്: എയർപോർട്ട് അതോറിറ്റി കാർഗോ വിഭാഗത്തില്‍ സെക്യുരിറ്റിയായി ജോലി ചെയ്യാന്‍ അവസരം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡയറി സ്ഥാപനമായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആന്‍ഡ് അലൈഡ് സർവ്വീസ് കമ്പനിയില്‍ അസിസ്റ്റന്റ് വിഭാഗത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 436 ഒഴിവുകളാണ് ഉള്ളത്. മൂന്ന് വർഷത്തേക്കാണ് കരാർ നിയമനമെങ്കിലും ആവശ്യമെങ്കില്‍ നീട്ടി നല്‍കും.

കോഴിക്കോട്, ചെന്നൈ, കൊല്‍ക്കത്ത, ഗോവ, വാരണാസി, ശ്രീനഗർ, വഡോദര, തിരുപ്പതി, വിസാഗ്, മധുര, ട്രിച്ചി, റായ്പൂർ, റാഞ്ചി, ഭുവനേഷ്വർ, പോർട്ട് ബ്ലെയർ, അഗർത്തല, ഗ്വാളിയോർ, അമൃത്സർ, പൂണൈ, ഇന്‍ഡോർ, സൂറത്ത് എന്നിവിടങ്ങളിലായിരിക്കും നിയമനം. 60 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു വിജയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. എസ്‌സി, എസ്‌ടിക്കാർക്ക് 55 ശതമാനം മാർക്ക് മതി. ഇംഗ്ലീഷ് ഭാഷയില്‍ പ്രാഥമിക അറിവുകള്‍ ഉണ്ടായിരിക്കണം. ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്ഞാനം അഭികാമ്യമാണ്.

തെലങ്കാന തിരഞ്ഞെടുപ്പ് 2023: മുൻക്രിക്കറ്റ് താരം മുഹമ്മദ് അസഹറുദ്ദീൻ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ

ആദ്യവർഷം 21500 രൂപയും തുടർന്നുള്ള വർഷങ്ങളില്‍ 500 രൂപ വീതം വർധിപ്പിച്ച് നല്‍കും. 27 വയസ്സാണ് പ്രായ പരിധി. ഉയർന്ന പ്രായപരിധിയില്‍ എസ്‌സി, എസ്‌ടിക്കാർക്ക് അഞ്ച് വർഷത്തേയും ഒബിസിക്കാർക്ക് മൂന്നു വർഷത്തേയും ഇളവുണ്ട്. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. അവസാന തിയതി നവംബർ 11. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aaiclas.aero എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button