കൂത്താട്ടുകുളം: കിഴകൊമ്പിൽ തമിഴ്നാട് സ്വദേശിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി പടിഞ്ഞാറടത്ത് പ്രിൻസ് രൂപനെ(53)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് തമിഴ്നാട് സ്വദേശിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിഴകൊമ്പ് കരിപ്പാൽ ഭാഗത്ത് വടക്കേടത്ത് രാധാകൃഷ്ണന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ബിൽഡിംഗ് കോൺട്രാക്ടറായ ഇയാൾ. മുറിയിൽ നിന്നും കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന്, വീട്ടുടമസ്ഥൻ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. മരിച്ച പ്രിൻസ് കുടുംബവുമായി പിണങ്ങി കൂത്താട്ടുകുളത്തുള്ള വാടക വീട്ടിൽ കഴിഞ്ഞ നാലുവർഷമായി തനിച്ച് താമസിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാര്യ: ദയ. മക്കൾ: പ്രിയ, ബിബിൻ. മരുമകൻ: റിജിൻ പി. മൈക്കിൾ.
Post Your Comments