കൊച്ചി: ഇസ്രയേൽ- പലസ്തീൻ യുദ്ധത്തിൽ പ്രതികരണവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ പിഎസ് റഫീഖ്. ലോകത്തിന്റെ ചതിയറിയാതെ മരിച്ചു പോയ കുഞ്ഞുങ്ങളുടെ ചോരയ്ക്ക് കാലം കണക്ക് ചോദിക്കുമെന്ന് പിഎസ് റഫീഖ് പറയുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ കൊടുങ്ങല്ലൂർ ടൗണിലേക്ക് വൈകുന്നേരം പോകുന്ന പുരുഷന്മാരിൽ പലരും മുണ്ടുരിഞ്ഞുള്ള പരിശോധനയ്ക്ക് വിധേയരാക്കപ്പെട്ടിരുന്നുവെന്നും വെറുപ്പിന്റെ ലോകക്രമം രൂപപ്പെടുന്നതിൽ ആർഎസ്എസ് എന്ന സംഘടനയ്ക്കുള്ള പങ്ക് അന്ന് വലുതായിരുന്നെന്നും പിഎസ് റഫീഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മലയാള ചെറുകഥാകൃത്തും നായകൻ, ആമേൻ, തൊട്ടപ്പൻ, മലൈക്കോട്ടൈ വാലിഭൻ തുടങ്ങീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും കൂടിയാണ് പിഎസ് റഫീഖ്.
പിഎസ് റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
‘തൊണ്ണൂറുകളുടെ തുടക്കകാലത്താണ്. കൊടുങ്ങല്ലൂരിലെ എറിയാട് അഴീക്കോട് ഭാഗങ്ങളിൽ നിന്ന് കൊടുങ്ങല്ലൂർ ടൗണിലേക്ക് വൈകുന്നേരം പോകുന്ന പുരുഷന്മാരിൽ പലരും മുണ്ടുരിഞ്ഞുള്ള പരിശോധനയ്ക്ക് വിധേയരാക്കപ്പെട്ടിരുന്നു. സുന്നത്ത് (circumcision)കഴിഞ്ഞവർ പലരും കയ്യേറ്റത്തിന് വിധേയരായിട്ടുണ്ട്. ഒരിക്കൽ ബധിരനും മൂകനുമായ ഒരാളെ അവർ മർദ്ധിച്ചു. പക്ഷേ അയാൾ ഹിന്ദുമത വിശ്വാസിയായിരുന്നു. അങ്ങനെയാണ് ലിംഗാഗ്രം എല്ലാ മതക്കാരും ഛേദിക്കുമെന്ന് ആറെസ്സെസ്സുകാരന് മനസ്സിലായത്.
ദീപാവലി; അലങ്കാര പണികളാൽ മനോഹരമാക്കാം നിങ്ങളുടെ ഓഫീസ് – ചില ഐഡിയകൾ
അന്നു കുട്ടിയായിരുന്ന ഞാൻ ഉപ്പയും ജ്യേഷ്ഠന്മാരും രാത്രി തിരിച്ചു വരാൻ വൈകുമ്പോഴുള്ള ഉമ്മയുടെ ആശങ്കയിൽ പങ്കുകൊണ്ടിരുന്നു. വെറുപ്പിന്റെ ലോകക്രമം രൂപപ്പെടുത്തുന്നതിൽ തങ്ങൾക്കുള്ള എളിയ പങ്ക് പരസ്യവും എന്നാൽ രഹസ്യവുമായി നീർവ്വഹിച്ച് പോരുകയായിരുന്നു അന്നാ സംഘടന. ഇന്നതിന്റെ വെറുപ്പും അനുബന്ധ പ്രവർത്തനങ്ങളും പരസ്യമാണ്. സത്യത്തിൽ ജീവിതത്തിൽ ഏറ്റവും ദുഃഖമനുഭവിക്കുന്ന കാലമാണിത്. കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുന്ന നശിച്ച കാഴ്ച കണ്ട് അലറിക്കരയാനല്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത ക്രൂര കാലം.
ആദ്യം ലോകത്തു നടന്നത് സമ്മതിയുടെ നിർമ്മാണമായിരുന്നു. ഇസ്ലാമോഫോബിയ എന്ന ചെകുത്താനെ പാശ്ചാത്യൻ കുടത്തിൽ നിന്ന് തുറന്നു വിട്ടു. അവർ കൊല്ലപ്പെടേണ്ടവരാണ് എന്ന സമ്മതം നിങ്ങളിലുണ്ടാക്കിയെടുത്തു… ഇതാ കൊന്നു കൊണ്ടിരിക്കുന്നു. ഏറ്റവും നീചമായിത്തന്നെ.. സയണിസ്റ്റുകളുടെ ഇന്ത്യൻ ചില്ലയായ സംഘപരിവാറുകാരൻ പറയുന്നു. ചെറുത്തു നില്ക്കുന്നവനാണ് തീവ്രവാദി. പിറന്ന മണ്ണിൽ കിടന്നു മരിക്കാനുള്ള അവകാശത്തിനായി പോരാടുന്നവനാണ് തീവ്രവാദി. ലോകത്തിന്റെ ചതിയറിയാതെ മരിച്ചു പോയ എന്റെ കുഞ്ഞുങ്ങളേ.. നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. വരും കാലം ഇതിലും നശിച്ചതായിരിക്കാനാണ് സാധ്യത. കാലം നിങ്ങളുടെ ചോരയ്ക്ക് കണക്ക് ചോദിക്കുക തന്നെ ചെയ്യും…..’
Post Your Comments