ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

സംഘടിതമായി നെഗറ്റീവ് റിവ്യൂ: പോലീസ് കേസെടുത്തതോടെ റിവ്യൂകൾ അപ്രത്യക്ഷമായി, സൈബർ വിദഗ്ധരുടെ സാഹായം തേടി പോലീസ്

കൊച്ചി: റാഹേൽ മകൻ കോര എന്ന ചിത്രത്തിനെതിരായ റിവ്യൂ ബോംബിംഗ് കേസിൽ സൈബർ വിദഗ്ധരുടെ സഹായം തേടി പോലീസ്. ചിത്രത്തിന്റെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണ് പോലീസ് നടപടി. പോലീസ് കേസെടുത്തതോടെ നെഗറ്റീവ് റിവ്യൂകൾ പലതും സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. ഇതേത്തുടർന്നാണ് സൈബർ വിദഗ്ധരുടെ സഹായത്തോടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ പോലീസിന്റെ ശ്രമിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യൂട്യൂബ് ചാനലുകൾക്കും രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കുമെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അക്കൗണ്ടിന്റെ വിശദാംശങ്ങൾ ശേഖരിച്ച ശേഷമാകും ഇവരെ ചോദ്യം ചെയ്യുക. ഇതിനായി, അക്കൗണ്ടുകളുടെ ഫേസ്ബുക്ക് വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം. സിനിമയെ തകർക്കുക എന്ന ലക്ഷ്യത്തോടെ സംഘടിതമായി നെഗറ്റീവ് റിവ്യൂ കൊടുത്തതിന്റെ പേരിലാണ് സോഷ്യൽ മീഡിയ ചാനലുകൾക്കും പേജുകൾക്കുമെതിരെ പോലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button